
മാന്നാർ: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം പാലിച്ച് കൊണ്ട് ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഗ്രാമം മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാന്നാർ യൂണിയൻ 2708-ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖാ ഹാളിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ജോയിൻ കൺവീനർ പുഷ്പ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്.കമ്മറ്റിയംഗങ്ങളായ പി.ബി സൂരജ്, അനിഷ് പി.ചേങ്കര, രാജേന്ദ്രപ്രസാദ് അമൃത, അനിൽ കുമാർ റ്റി.കെ, ഹരിപാലമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. മേഖലാ വൈസ് ചെയർമാൻ ജയലാൽ ഉളുന്തി സംഘടനാ സന്ദേശം നൽകി. കൺവീനർ രവി പി.കളീയ്ക്കൽ മേഖലയുടെ വരവ് -ചെലവ് കണക്കും റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. മേഖല ചെയർമാൻ ബിനു ബാലൻ സ്വാഗതവും നിയുക്ത ചെയർമാൻ സി.ആർ രവീന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.ആർ രവീന്ദ്രൻ(ചെയർമാൻ), ബിനു ബാലൻ (വൈസ് ചെയർമാൻ), രവി പി.കളീയ്ക്കൽ(കൺവീനർ), സജി എണ്ണയ്ക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.











